പോസ്റ്റുകള്‍

2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
സൈബര്‍ മേഖലയിലെ എഴുത്തിടങ്ങള്‍      മാധ്യമങ്ങളുടെ കടന്നുവരവ് നമ്മുടെ സാമൂഹിക ജീവിതത്തില്‍ വിപ്ലവാത്മകമായ മാറ്റങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. ആദ്യകാലങ്ങളില്‍ വര്‍ത്തമാനപ്പത്രങ്ങളും തുടര്‍ന്ന റേഡിയോയും പിന്നീട് ടെലിവിഷനും നമ്മുടെ സാമൂഹിക സാഹചര്യങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ സവിശഷേഷപ്രാധാന്യമുള്ളവയായിരുന്നു. ഇന്‍റര്‍നെറ്റ് അധിഷ്ഠിത മാധ്യമലോകം മലയാളിയില്‍ നിലനിന്നിരുന്ന മാധ്യമ സങ്കല്പങ്ങളെ ഇല്ലായ്മ ചെയ്തു കൊണ്ടാണ് കടന്നുവന്നത്. നവീനമായ സാങ്കേതിക വിദ്യയുടെ ഉള്ളില്‍ നിന്നുകൊണ്ടുള്ള വായന സംസ്കാരമാണ് ഇവ മുന്നോട്ടുവച്ചത്. ഇന്‍റര്‍നെറ്റിന്‍റെ ഉള്ളില്‍ നിന്ന് ഇത്തരത്തിലുള്ള പുതിയ ആശയവിനിമയ സാദ്ധ്യതകളെ പൊതുവേ നവമാധ്യമങ്ങള്‍ എന്നാണ് പറയുന്നത്. ഇന്‍റര്‍നെറ്റ് അനുവദിച്ചു നല്‍കുന്ന ഏറ്റവും ചെറിയ സാദ്ധ്യതകളിലൂടെ ലോകത്തിന്‍റെ ഏതു കോണില്‍ ഇരുന്നുകൊണ്ടും ഏതു വിഷയത്തെക്കുറിച്ചും വിലക്കുകളില്ലാതെ സംവാദിക്കുവാന്‍ സാധിക്കും. ബ്ലോഗിംഗ് , ഫെയ്സ്ബുക്ക് , ട്വിറ്റര്‍ , യൂട്യൂബ് , ഓര്‍ക്കുട്ട് , തുടങ്ങിയെല്ലാം കൂടി ആഗോളീയമായ ഒരു പൊതുസമൂഹത്തെ രൂപപ്പെടുത്തുന്നു. മലയാളത്തില്‍ വര്‍ത്തമാന പത്...