സൈബര്‍ മേഖലയിലെ എഴുത്തിടങ്ങള്‍

     മാധ്യമങ്ങളുടെ കടന്നുവരവ് നമ്മുടെ സാമൂഹിക ജീവിതത്തില്‍ വിപ്ലവാത്മകമായ മാറ്റങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. ആദ്യകാലങ്ങളില്‍ വര്‍ത്തമാനപ്പത്രങ്ങളും തുടര്‍ന്ന റേഡിയോയും പിന്നീട് ടെലിവിഷനും നമ്മുടെ സാമൂഹിക സാഹചര്യങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ സവിശഷേഷപ്രാധാന്യമുള്ളവയായിരുന്നു. ഇന്‍റര്‍നെറ്റ് അധിഷ്ഠിത മാധ്യമലോകം മലയാളിയില്‍ നിലനിന്നിരുന്ന മാധ്യമ സങ്കല്പങ്ങളെ ഇല്ലായ്മ ചെയ്തു കൊണ്ടാണ് കടന്നുവന്നത്. നവീനമായ സാങ്കേതിക വിദ്യയുടെ ഉള്ളില്‍ നിന്നുകൊണ്ടുള്ള വായന സംസ്കാരമാണ് ഇവ മുന്നോട്ടുവച്ചത്. ഇന്‍റര്‍നെറ്റിന്‍റെ ഉള്ളില്‍ നിന്ന് ഇത്തരത്തിലുള്ള പുതിയ ആശയവിനിമയ സാദ്ധ്യതകളെ പൊതുവേ നവമാധ്യമങ്ങള്‍ എന്നാണ് പറയുന്നത്. ഇന്‍റര്‍നെറ്റ് അനുവദിച്ചു നല്‍കുന്ന ഏറ്റവും ചെറിയ സാദ്ധ്യതകളിലൂടെ ലോകത്തിന്‍റെ ഏതു കോണില്‍ ഇരുന്നുകൊണ്ടും ഏതു വിഷയത്തെക്കുറിച്ചും വിലക്കുകളില്ലാതെ സംവാദിക്കുവാന്‍ സാധിക്കും. ബ്ലോഗിംഗ്, ഫെയ്സ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ്, ഓര്‍ക്കുട്ട്, തുടങ്ങിയെല്ലാം കൂടി ആഗോളീയമായ ഒരു പൊതുസമൂഹത്തെ രൂപപ്പെടുത്തുന്നു. മലയാളത്തില്‍ വര്‍ത്തമാന പത്രങ്ങളുടെഓണ്‍ലൈന്‍ പതിപ്പുകളും, ഓണ്‍ലൈന്‍ വായന സംസ്കാരം പരിചയപ്പെടുത്തിയ പുഴ.കോം, ഹരിതകം.കോം തുടങ്ങിയ വെബ് അധിഷ്ഠിത മാധ്യമങ്ങളും നമ്മുടെ സൈബര്‍ സംസ്കാരത്തിന്‍റെ ആദ്യകാലത്തെ പ്രമുഖരാണ്.  എന്നാല്‍ ഓര്‍ക്കുട്ട്, ഫെയ്സ്ബുക്ക് ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയവയുടെ കടന്നുവരവോടുകൂടിയാണ് മലയാളികളുടെ സൈബര്‍ സംസ്കാരം കൂടുതല്‍ ജനകീയവും, സജീവവുമായി മാറിയത്. സൗഹൃദം, രാഷ്ട്രീയം, വിനോദം തുടങ്ങിയവയ്ക്ക് മുന്‍തൂക്കം നല്‍കി കേരളീയാന്തരീക്ഷത്തില്‍ നിലനില്‍ക്കുന്ന ഇവ ഒട്ടനവധിയായ മേഖലകളിലൂടെ കടന്നുപോകുന്നുണ്ട്, പ്രസക്തമായ വിഷയങ്ങളില്‍ ഇടപെടുന്നുമുണ്ട്. ഇന്ത്യയില്‍ ഗവണ്‍മെന്‍റും, സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളും തമ്മില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഉള്ളടക്കങ്ങളെ സംബന്ധിച്ച തര്‍ക്കങ്ങള്‍ അടുത്തകാലത്തായി വര്‍ദ്ധിച്ചിട്ടുണ്ട്. (കേരള നിയമസഭയില്‍ അവതരിപ്പിക്കപ്പെടേണ്ട ബില്‍ ഫെയ്സ്ബുക്കില്‍ പ്രസിദ്ധീകരിച്ചു എന്ന പേരില്‍ വി ടി ബല്‍റാം എം എല്‍ എ നിയമസഭയുടെ വിമര്‍ശനം ഏറ്റുവാങ്ങിയത് അടുത്തകാലത്താണ്). പരമ്പരാഗത മാധ്യമങ്ങള്‍ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ഭരണകൂടങ്ങളെ വെല്ലുവിളിച്ചുകൊണ്ട് പൗരകേന്ദ്രീകൃതമായ ജനധിപത്യം  നടപ്പാക്കുന്നു. എന്ന് ഹൊവാര്‍ഡ് റീന്‍ ഗോള്‍ഡ് പറയുന്നു.
ഓണ്‍ലൈന്‍ വായന സംസ്കാരത്തെ പരിചയപ്പെടുത്തിയ വെബ് സൈറ്റുകളാണ് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് രംഗത്തെ തുടക്കക്കാര്‍ 1984 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട കള്‍ട്ട് ഓഫ് ദ ഡെസ്കൗ ആണ് ആദ്യ ഓണ്‍ലൈന്‍ മാസിക. സി ഡി ഡി കമ്മ്യൂണിക്കേഷന്‍ എന്ന സ്ഥാപനം താങ്കളുടെ ആശയങ്ങളും ചിന്താധാരകളും പൊതുജനങ്ങളെ അറിയിക്കുന്നതിനാണ് ഇത് ആരംഭിച്ചത്. മലയാളത്തില്‍ 2000 ല്‍ ആരംഭിച്ച പുഴ.കോം ആണ് ആദ്യത്തെ ഓണ്‍ലൈന്‍ മാസിക. തുടര്‍ന്ന് അനവധിയായ പ്രസിദ്ധീകരണങ്ങള്‍ സമാനമായി രൂപപ്പെട്ടു. മലയാള പത്രങ്ങള്‍ എല്ലാം തന്നെ ഓണ്‍ ലൈന്‍ പതിപ്പുകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. ഇതിന്‍റെ തുടര്‍ച്ചയിലാണ് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ പ്രസക്തമാകുന്നത്. 1977 ല്‍ രൂപപ്പെട്ട സിക്സ് ഡിഗ്രീസ് .കോം എന്ന സൈറ്റാണ്. ലോകത്തിലെ ആദ്യത്തെ സോഷ്യല്‍ നെറ്റ്വര്‍ക്ക്. ഉപഭോക്താക്കളുടെ പൊതു വിവരങ്ങളും സുഹൃത്തുക്കളെക്കുറിച്ചുള്ള വിവരങ്ങളും പരസ്പരം സന്ദേശങ്ങള്‍ കൈമാറുന്നതിനുള്ള പ്രധാന കേന്ദ്രമായിരുന്നു അത്. പിന്നീട് ക്ലാസ്മേറ്റ്സ്.കോം എന്ന് സൈറ്റ് രൂപംകൊണ്ടു.  ഉപയോക്താക്കളുടെ ഹൈസ്കൂള്‍, കോളേജ് തല സുഹൃത്തുക്കളെ ഉള്‍പ്പെടുത്താന്‍ പറ്റിയ തരത്തിലായിരുന്നു ഇത് സംവിധാനം ചെയ്യപ്പെട്ടത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇത്തരം സൈറ്റുകള്‍ നിരന്തരമായി പുതുക്കലുകള്‍ക്ക് വിധേയമാകുന്നു. സമകാലിക സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ വ്യക്തിപരമായി ഇടപെടുത്താവുന്ന സാങ്കേതികതയിലൂന്നിയ പൊതുവായ  സംവാദസ്ഥലമാണ്. ഇവ ഉപയോഗിക്കുന്നവര്‍ക്ക് മനസ്സില്‍ കൃത്യമായ വിവരണങ്ങളുടെ ഒരു രൂപം സൃഷ്ടിക്കുന്നു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മറ്റുള്ളവരുമായി സൗഹൃദബന്ധം സ്ഥാപിക്കുന്നു. ഇങ്ങനെ ഉപയോഗിക്കുന്ന വ്യക്തിയും അവരുടെ സുഹൃത്തുക്കളും ചേര്‍ന്നുകൊണ്ട് നിരന്തരമായ ഇടപെടലുകളിലൂടെ സാങ്കല്‍പികമായ ഒരു സംവാദ സ്ഥലത്തെയും സമൂഹത്തെയും നിര്‍മ്മിക്കുന്നു. എല്ലാ സൈബര്‍ സമൂഹിക മാധ്യമങ്ങളും ഇത്തരത്തിലാണ് നിലനില്‍ക്കുന്നത്. ഇന്ന ഒട്ടനവധി  സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ നിലവിലുണ്ട്. സംഗീതത്തിനും വിനോദത്തിനും പ്രാമുഖ്യം നല്‍കുന്ന മൈസ്പേസ് (My Spase), പ്രൊഫണല്‍ ജനങ്ങളെ കൂട്ടിയിണക്കുന്ന ലിങ്ക്ഡ് ഇന്‍ (Linked In), മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍(Twitter) ഇന്ത്യയിലും ബ്രസീലിലും ഏറെ ജനപ്രിയമായ ഓര്‍ക്കുട്ട് (Orkut) ചൈനയില്‍ ഏറെ പ്രശസ്തമായ ക്യൂ ക്യു (QQ)ളാണ്. എന്നാല്‍ ഫെയ്സ്ബുക്കാണ് ഇന്ന് ഏറെ ജനകീയമായ സൈബര്‍ സാമൂഹിക മാധ്യമം. രാഷ്ട്രീയം, സാമ്പത്തികം, സാമൂഹികം തുടങ്ങിയ എല്ലാവിധമായ ജീവിതാവസ്ഥകളെയും ഈ സൈബര്‍ മാധ്യമം അഭിസംബോധന ചെയ്യുന്നു.
ഇന്നത്തെസമൂഹം ആശയവിനിമയത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് സൈബര്‍മേഖലയാണ് പ്രിന്‍റ് സാഹിത്യത്തിന് ബദലായി വന്ന സൈബര്‍ സാഹിത്യം.വിവിധ രൂപത്തില്‍ ഈ കാലഘട്ടത്തില്‍ രൂപപ്പെട്ട പരമ്പരാഗത വ്യാവസായിക ബഹുജന മാധ്യമങ്ങള്‍ എന്നൊക്കെ  പറയാറുള്ള  ആധുനിക മാധ്യമങ്ങളാണ് അച്ചടി മുതല്‍ ടെലിവിഷന്‍ വരെയുള്ളവയെങ്കില്‍, കമ്പ്യൂട്ടര്‍ അനുബന്ധ മാധ്യമങ്ങളും ആധുനിക മാധ്യമങ്ങളുടെ ഡിജിറ്റല്‍  രൂപങ്ങളും ഉള്‍പ്പെടുന്നവയാണ് സൈബര്‍ മാധ്യമങ്ങള്‍. സാമൂഹ്യ വിനിമയത്തിന്‍റെയും മാധ്യമ സാങ്കേതികതയുടെയും മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി ഇവര്‍ സൈബര്‍ മാധ്യമങ്ങളെ വര്‍ഗ്ഗീകരിക്കുന്നു. സംഘടിത പദ്ധതികള്‍ (വിക്കിപീഡിയ പോലുള്ളവ), ബ്ലോഗുകള്‍ (ട്വിറ്റര്‍ പോലുള്ളവ), ഉള്ളടക്കം പങ്കുവയ്ക്കുന്നവ (യൂ ട്യൂബ് പോലെ), സൗഹൃദക്കൂട്ടായ്മകള്‍ (ഫേസ്ബുക്ക് പോലെ), പരമാവധി നൂറ്റിനാല്‍പത് വാക്കുകളില്‍ സന്ദേശമയക്കാവുന്ന ബ്ലോഗിംങ്ങ് സൈറ്റാണ് ട്വിറ്റര്‍. മുഖ്യമായും സൗഹൃദങ്ങളുടെ കൂട്ടായ്മകളാണ് ഫേസ്ബുക്കിലുള്ളത്. വീഡിയോകളുടെ പങ്കുവയ്ക്കലാണ് യൂട്യൂബിന്‍റെ പ്രധാന സാദ്ധ്യത. ഇവക്കെല്ലാം മുന്‍പേയുള്ളതാണ് മൈ സ്പേസ് ഗൂഗിള്‍ പ്ലസ് തുടങ്ങിയ സൈറ്റുകള്‍  നമ്മുടെ  ആശയങ്ങളെ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാനുള്ള ഏറ്റവും നല്ല മാധ്യമമായി ഇന്ന് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വെബ് സൈറ്റുകള്‍ മാറിക്കഴിഞ്ഞു. ജനവികാരമുണര്‍ത്താന്‍ നവമാധ്യമങ്ങള്‍ക്ക് അസാമാന്യ ശക്തിയാണുള്ളത്. ഇന്നത്തെ സമൂഹത്തില്‍ സൈബറിടങ്ങള്‍ സാഹിത്യത്തിന് നല്‍കുന്ന പ്രാധാന്യം ഇതില്‍ കാണാന്‍ സാധിക്കും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സൈബര്‍ സ്വാധീനം മലയാള സാഹിത്യത്തില്‍