പോസ്റ്റുകള്‍

സൈബര്‍ സ്വാധീനം മലയാള സാഹിത്യത്തില്‍

           പുതുതലമുറയിലെ മാധ്യമങ്ങള്‍ മനുഷ്യ ജീവിതത്തെ ഓരോ നിമിഷവും മാറ്റി മറിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ വൈകാരിക ബുദ്ധി ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയല്‍ മാധ്യമവുമായി ബന്ധമുള്ളവയാണ്. ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവയാണ് നവ മാധ്യമങ്ങള്‍. ഇവ നിരന്തരം പരിഷ്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. ഈ കാലഘട്ടത്തിൽ സൈബർ സാഹിത്യത്തിന്റെ മേഖലയും ഈ മാധ്യമങ്ങളാൽ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നു. അന്വേഷണങ്ങള്‍ അറിയിപ്പുകള്‍ വ്യാപാരങ്ങള്‍ എന്നിവ വളരെ വേഗത്തില്‍ സാധ്യമാകുന്നു. പുതു തലമുറകളുടെ വിദ്യാഭ്യാസം പോലും ആരംഭിക്കുന്നത്. മാധ്യമങ്ങളിലുടെയാണ്. സംസ്കാരം, ഭാഷ, സാഹിത്യം, കല, വിദ്യാഭ്യാസം തുടങ്ങിയവയെല്ലാം നവ മാധ്യമാങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.         മലയാള ഭാഷ സൈബർ സ്വാധിനത്തിലൂടെ മാറ്റത്തിന്റെ ഘട്ടത്തിലാണ്. മലയാളം സൈബർ സ്വാധീനത്തിലൂടെ മാറ്റത്തിന് വിധേയമാകുന്നുണ്ട്. ഭാഷയുടെ മാറ്റം സാഹിത്യത്തിലും രൂപപരമായും, ആഖ്യാതപരമായും മാറ്റം സംഭവിക്കും. ബ്ലഗ് എഴുത്തുകളും, എസ് എം എസുകളുമെല്ലാം, കാ...
സൈബര്‍ മേഖലയിലെ എഴുത്തിടങ്ങള്‍      മാധ്യമങ്ങളുടെ കടന്നുവരവ് നമ്മുടെ സാമൂഹിക ജീവിതത്തില്‍ വിപ്ലവാത്മകമായ മാറ്റങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. ആദ്യകാലങ്ങളില്‍ വര്‍ത്തമാനപ്പത്രങ്ങളും തുടര്‍ന്ന റേഡിയോയും പിന്നീട് ടെലിവിഷനും നമ്മുടെ സാമൂഹിക സാഹചര്യങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ സവിശഷേഷപ്രാധാന്യമുള്ളവയായിരുന്നു. ഇന്‍റര്‍നെറ്റ് അധിഷ്ഠിത മാധ്യമലോകം മലയാളിയില്‍ നിലനിന്നിരുന്ന മാധ്യമ സങ്കല്പങ്ങളെ ഇല്ലായ്മ ചെയ്തു കൊണ്ടാണ് കടന്നുവന്നത്. നവീനമായ സാങ്കേതിക വിദ്യയുടെ ഉള്ളില്‍ നിന്നുകൊണ്ടുള്ള വായന സംസ്കാരമാണ് ഇവ മുന്നോട്ടുവച്ചത്. ഇന്‍റര്‍നെറ്റിന്‍റെ ഉള്ളില്‍ നിന്ന് ഇത്തരത്തിലുള്ള പുതിയ ആശയവിനിമയ സാദ്ധ്യതകളെ പൊതുവേ നവമാധ്യമങ്ങള്‍ എന്നാണ് പറയുന്നത്. ഇന്‍റര്‍നെറ്റ് അനുവദിച്ചു നല്‍കുന്ന ഏറ്റവും ചെറിയ സാദ്ധ്യതകളിലൂടെ ലോകത്തിന്‍റെ ഏതു കോണില്‍ ഇരുന്നുകൊണ്ടും ഏതു വിഷയത്തെക്കുറിച്ചും വിലക്കുകളില്ലാതെ സംവാദിക്കുവാന്‍ സാധിക്കും. ബ്ലോഗിംഗ് , ഫെയ്സ്ബുക്ക് , ട്വിറ്റര്‍ , യൂട്യൂബ് , ഓര്‍ക്കുട്ട് , തുടങ്ങിയെല്ലാം കൂടി ആഗോളീയമായ ഒരു പൊതുസമൂഹത്തെ രൂപപ്പെടുത്തുന്നു. മലയാളത്തില്‍ വര്‍ത്തമാന പത്...
ഇമേജ്