സൈബര്‍ സ്വാധീനം മലയാള സാഹിത്യത്തില്‍

 

  

     പുതുതലമുറയിലെ മാധ്യമങ്ങള്‍ മനുഷ്യ ജീവിതത്തെ ഓരോ നിമിഷവും മാറ്റി മറിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ വൈകാരിക ബുദ്ധി ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയല്‍ മാധ്യമവുമായി ബന്ധമുള്ളവയാണ്. ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവയാണ് നവ മാധ്യമങ്ങള്‍. ഇവ നിരന്തരം പരിഷ്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. ഈ കാലഘട്ടത്തിൽ സൈബർ സാഹിത്യത്തിന്റെ മേഖലയും ഈ മാധ്യമങ്ങളാൽ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നു. അന്വേഷണങ്ങള്‍ അറിയിപ്പുകള്‍ വ്യാപാരങ്ങള്‍ എന്നിവ വളരെ വേഗത്തില്‍ സാധ്യമാകുന്നു. പുതു തലമുറകളുടെ വിദ്യാഭ്യാസം പോലും ആരംഭിക്കുന്നത്. മാധ്യമങ്ങളിലുടെയാണ്. സംസ്കാരം, ഭാഷ, സാഹിത്യം, കല, വിദ്യാഭ്യാസം തുടങ്ങിയവയെല്ലാം നവ മാധ്യമാങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.



        മലയാള ഭാഷ സൈബർ സ്വാധിനത്തിലൂടെ മാറ്റത്തിന്റെ ഘട്ടത്തിലാണ്. മലയാളം സൈബർ സ്വാധീനത്തിലൂടെ മാറ്റത്തിന് വിധേയമാകുന്നുണ്ട്. ഭാഷയുടെ മാറ്റം സാഹിത്യത്തിലും രൂപപരമായും, ആഖ്യാതപരമായും മാറ്റം സംഭവിക്കും. ബ്ലഗ് എഴുത്തുകളും, എസ് എം എസുകളുമെല്ലാം, കാലത്തിന്റെ സംസ്കാരം പേറുന്ന ചുവരെഴുത്തുകളും, സാഹിത്യവുമാണ്. ബ്ലോഗ്, വിക്കിി പീഡിയ, ഫേസ്ബുക്ക്, ഇ-ബുക്ക്, ഇ-നഘണ്ടു, ഓണ്‍ലൈന്‍ പത്രം, തുടങ്ങിയ സാങ്കേതിക ഡിജിറ്റൽ സംസ്കാരം പ്രദാനം ചെയ്യുന്ന മേഖല ഇന്ന് വ്യാപിച്ചു വരുന്നു. മാധ്യമ കേന്ദ്രീകൃതമായി രൂപീകരിച്ച സൈബർ സാഹിത്യം, സൈബർ ഇടത്തിന്റെ ഉദയം, സൈബർ സംസ്കാരം തുടങ്ങിയവ ഡിജിറ്റല്‍ സംസ്കാരത്തിന്റെ നിർമ്മിതിയുടെ ഭാഗങ്ങളാണ്. 



          ന്യൂ മീഡിയയുടെ സാധ്യതകള്‍ പത്ര സ്ഥാപനങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ ഫലമായാണ് ഇന്റർനെറ്റില്‍ മലയാളത്തിന് ഇത്തിരി ഇടമുണ്ടായത്. നെറ്റിന്റെ സാധ്യത കണ്ടറിഞ്ഞ പത്ര സ്ഥാപനങ്ങള്‍ വെബ്സൈറ്റ് തുറന്നതാണ് മലയാളം ഇന്റർനെറ്റിന്റെ ചരിത്രത്തിലെ ആദ്യ സംഭവം എന്ന് പറഞ്ഞാലും തെറ്റില്ല. 1997 ല്‍ ആരംഭിച്ച ദീപികയുടെ വെബ്സൈറ്റാണ് സൈബർ ഇടത്തിലെ ആദ്യ മലയാള സാന്നിദ്ധ്യം. പിന്നീടങ്ങോട് വെബ്സൈറ്റുകള്‍ ബ്ലോഗുകള്‍ സാമൂഹിക സമ്പര്‍ക്ക സൈറ്റുകള്‍, വിക്കിപീഡിയ പോലുള്ള ഓണ്‍ലൈന്‍ വിജ്ഞാനകോശങ്ങള്‍, ഇന്റര്‍നെറ്റ് കൂട്ടായ്മകള്‍ തുടങ്ങിയ ഇടങ്ങളില്‍ മലയാളം പ്രത്യക്ഷപ്പെട്ടു. ഇതിൽ തന്നെ മലയാളത്തിന്റെ സാന്നിദ്ധ്യം ഏറ്റവും കൂടുതൽ കാണുന്നത് ബ്ലോഗുകളിലും, മലയാള വിക്കിയിലുമാണ്. ഇന്ന് ഓരോ ദിവസവും, ധാരാളം പുതിയ ബ്ലോഗുകള്‍ ഉണ്ടാകുന്നു. ഇന്റര്‍നെറ്റ് കൂട്ടായ്മകള്‍ ഉണ്ടാകുന്നു. പുതിയ ആളുകള്‍ കടന്നുവരുന്നു. ഇന്റര്‍നെറ്റിലെ മലയാളം ഉപയോക്താക്കളെ സഹായിക്കാനായി ധാരാളം ആളുകള്‍ നിലകൊള്ളുന്നു. 


       മലയാളത്തില്‍ ഇറങ്ങുന്ന മിക്ക മാസികകള്‍ക്കും, ആഴ്ച്ചപ്പതിപ്പുകള്‍ക്കും ഇന്റര്‍നെറ്റ് പതിപ്പുകള്‍ ഇന്ന് ലഭ്യമാണ്. മലയാളം വാരിക (www.malayalamvarika.com), കലാകൌമുദി, ധനം വെള്ളി നക്ഷത്രം എന്നിങ്ങനെ സൈബര്‍ ഇടത്തില്‍ മാത്രം ലഭ്യമായ ഒരു പിടി പ്രസിദ്ധീകരണങ്ങള്‍ മലയാളത്തിലുണ്ട്. ചിന്ത (www.chintha.com), തുഷാരം, മൂന്നാമിടം, ഇവയുടെ എണ്ണം പതുക്കെ ആണെങ്കിലും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് അതിൽ, ഹരിതകം, മലയാളത്തിലെ ആദ്യകവിതാ ജാലികയാണ്. അതുപോലെ മലയാളത്തിന്റെ ഓണ്‍ലൈന് ബുക്ക് സ്റ്റോറായ ഇന്ദുലേഖ.കോം ലിംഗ ബുക്ക് ഓഫ് റെക്കോഡില്‍ ഇടം നേടുന്ന ആദ്യത്തെ കേരളീയ വെബ്സൈറ്റാണ്. ഇങ്ങനെ ബ്ലോഗിംഗ് മേഖലയില്‍ വന്‍ കുതിച്ചുചാട്ടമാണ് ഇന്നുണ്ടാകുന്നത്.


          സൈബർ ഇടം സാഹിത്യസൃഷ്ടികള്‍ പ്രകാശിപ്പിക്കന്‍ ഒരു പുതിയ തുറസ് നൽകിക്കൊണ്ടും ഭാഷയുടേയും സാഹിത്യത്തിന്റേയും ഉള്ളടക്കത്തേയും രൂപഘടനയേയും സ്വാധീനിക്കുന്നു. മലയാള സാഹിത്യത്തിലേക്ക് കവിതകളെ രൂപഘടനയിലും, ഭാഷയിലും, വിഷയ സ്വീകരണത്തിലും എല്ലാം മാറ്റം വരുത്തിക്കൊണ്ടാണ് സൈബർ കടന്നുവരുന്നത്. ഇന്ന് എഴുത്തിനും വായനയ്ക്കും ഉള്ള മാറ്റത്തിലൂടെ ഭാഷയ്ക്കും, ലിപി വ്യവസ്ഥയ്ക്കും, മാറ്റം വന്നു. അച്ചടി മാധ്യമത്തിന്റെ ചെറിയ വായനയ്ക്ക് പകരം വലിയ വായനയാണ് സൈബർ വായനയിലുള്ളത്. വ്യക്തിയുടെ ചിന്തകള്‍ സൈബർ സൃംഘലയുമായി ബന്ധപ്പെട്ട് കഴിഞ്ഞിരിക്കുന്നു. പണ്ട് മുതലേ നിലനിന്നിരുന്ന സാഹിത്യ ഭവുകത്വത്തെ വേഗത്തിലും, ലാളിത്യത്തിലും, പിന്‍തള്ളാന്‍ പുതിയ സൈബര്‍ സാഹിത്യത്തിനു കഴിഞ്ഞു.

അഭിപ്രായങ്ങള്‍