പുതുതലമുറയിലെ മാധ്യമങ്ങള്‍ മനുഷ്യ ജീവിതത്തെ ഓരോ നിമിഷവും മാറ്റി മറിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ വൈകാരിക ബുദ്ധി ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയല്‍ മാധ്യമവുമായി ബന്ധമുള്ളവയാണ്. ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവയാണ് നവ മാധ്യമങ്ങള്‍. ഇവ നിരന്തരം പരിഷ്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. ഈ കാലഘട്ടത്തിൽ സൈബർ സാഹിത്യത്തിന്റെ മേഖലയും ഈ മാധ്യമങ്ങളാൽ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നു. അന്വേഷണങ്ങള്‍ അറിയിപ്പുകള് വ്യാപാരങ്ങള്‍ എന്നിവ വളരെ വേഗത്തില്‍ സാധ്യമാകുന്നു. പുതു തലമുറകളുടെ വിദ്യാഭ്യാസം പോലും ആരംഭിക്കുന്നത്. മാധ്യമങ്ങളിലുടെയാണ്. സംസ്കാരം, ഭാഷ, സാഹിത്യം, കല, വിദ്യാഭ്യാസം തുടങ്ങിയവയെല്ലാം നവ മാധ്യമാങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മലയാള ഭാഷ സൈബർ സ്വാധിനത്തിലൂടെ മാറ്റത്തിന്റെ ഘട്ടത്തിലാണ്. മലയാളം സൈബർ സ്വാധീനത്തിലൂടെ മാറ്റത്തിന് വിധേയമാകുന്നുണ്ട്. ഭാഷയുടെ മാറ്റം സാഹിത്യത്തിലും രൂപപരമായും, ആഖ്യാതപരമായും മാറ്റം സംഭവിക്കും. ബ്ലഗ് എഴുത്തുകളും, എസ് എം എസുകളുമെല്ലാം, കാ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ